കെ.എ.ടി.എഫ് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് നാളെ

 

കെ.എ.ടി.എഫ് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് നാളെ

കണ്ണൂർ : കെ.എ.ടി.എഫ് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് 'മുസാഹബ-25' നാളെ (ഞായർ) ഹോട്ടൽ റെയിൻബോ സ്യൂട്സിൽ നടക്കും. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ മുസ്ലിം മഠത്തിൽ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.പി താഹിർ മുഖ്യാതിഥിയായി പങ്കെടുക്കും. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി കെ നൂറുൽ അമീൻ മുഖ്യപ്രഭാഷണം നടത്തും. കെ.പി നജ്മുദ്ദീൻ ക്യാമ്പ് വിശദീകരണം നടത്തും. ജില്ലാ പ്രസിഡണ്ട് എം.എം ബഷീർ അധ്യക്ഷനാകും. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എം.എം അജ്മൽ, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി കെ കെ റംമലത്ത്, സംസ്ഥാന വനിതാ വിംഗ് ചെയർപേഴ്സൺ സൈനബ ബി എന്നവർ സംസാരിക്കും. ജില്ലാ സെക്രട്ടറി കെ പി ഷറഫുദ്ദീൻ, ട്രഷറർ ശിഹാബ് എസ്.എച്ച് എന്നിവ‍ര്‍ സ്വാഗതവും നന്ദിയും പറയും. ഐസ് ബ്രേക്കിംഗ് സെഷന് അനീസ് പാമ്പുരുത്തി നേതൃത്വം നൽകും. 'പൈതൃകം' സെഷന് സംസ്ഥാന സെക്രട്ടറി ടി.സി അബ്ദുൽ ലത്തീഫ്, 'അമാനത്ത്' എന്ന സെഷന് സംസ്ഥാന ട്രഷറർ എ.പി ബഷീർ എന്നിവർ നേതൃത്വം നൽകും. ഗ്രൂപ്പ് തല ച‍ര്‍ച്ചയ്ക്ക് സഹീർ പി.വി, മുഹമ്മദ് കോയ, അസീസ് മാസ്റ്റർ, കുഞ്ഞബ്ദുള്ള, ശിഹാബുദ്ദീൻ ഉമ്മർ സി.എം തുടങ്ങിയവർ നേതൃത്വം നൽകും.

Post a Comment

0 Comments