കെ.എ.ടി.എഫ് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി.
കണ്ണൂർ : പുതിയ അധ്യയന വർഷത്തിലെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സംഘടന ശാക്തീകരണം ചെയ്യുന്നതിമായി സംഘടിപ്പിച്ച കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് 'മുസാഹബ-25' മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ മുസ്ലിം മഠത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എം ബഷീർ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി താഹിർ മുഖ്യാതിഥിയായിരുന്നു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി കെ നൂറുൽ അമീൻ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് കോഡിനേറ്റർ കെ.പി നജ്മുദ്ദീൻ ക്യാമ്പ് വിശദീകരണം നടത്തി. സംസ്ഥാന വനിതാ വിംഗ് ചെയർപേഴ്സൺ സൈനബ ബി എന്നവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പി ഷറഫുദ്ദീൻ സ്വാഗതവും ട്രഷറർ ശിഹാബ് എസ്.എച്ച് നന്ദിയും പറഞ്ഞു. പൈതൃകം സെഷനിൽ സംസ്ഥാന സെക്രട്ടറി ടി.സി അബ്ദുൽ ലത്തീഫ് വിഷയാവതരണം നടത്തി. എം എം അജ്മൽ, പിവി സഹീർ, എം ശിഹാബുദ്ദീൻ, റിയാസ് ശാദുലിപ്പള്ളി സംസാരിച്ചു.അമാനത്ത് സെഷനിൽ സംസ്ഥാന ട്രഷറർ എ.പി ബഷീർ വിഷയാവതരണം നടത്തി. കെ.പി അബൂബക്കർ റഷീദ്, ഫൈസൽ സി.എം, ഹംസ മയ്യിൽ സംസാരിച്ചു. കുളിർമ സെഷന് അനീസ് പാമ്പുരുത്തി നേതൃത്വം നൽകി. കെ.കെ അബ്ദുൽ അസീസ്, മുഹമ്മദ് മംഗലശ്ശേരി, ഷുക്കൂർ കണ്ടക്കൈ സംസാരിച്ചു. വിവിധ വിഷയത്തിലുള്ള ഗ്രൂപ്പ് ചർച്ചകൾക്ക് സുലൈമാൻ സി, ഷമീറ എം.കെ, അബ്ദുൽഹമീദ് കെ, ജസ്‌ലീന എൻ.സി, കുഞ്ഞബ്ദുള്ള, ശിഹാബുദ്ദീൻ എം, ഉമ്മർ സി.എം എന്നിവർ നേതൃത്വം നൽകി.
0 Comments