അവകാശ പത്രിക സമർപ്പിച്ചു

 അവകാശ പത്രിക സമർപ്പിച്ചു

കെ.എ.ടി.എഫ് അവകാശ പത്രിക ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈനി ഡി ക്ക് ജില്ലാ കെ.എ.ടി.എഫ് ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ കെ.പി കൈമാറുന്നു.


കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ലയിലെ വിദ്യാഭ്യാസ അധികാരികൾക്ക് അവകാശപത്രിക സമർപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർക്കാണ് അവകാശ പത്രിക സമർപ്പിച്ചത്. കരിക്കുലം കമ്മിറ്റിയിൽ കെ.എ.ടി.എഫ് പ്രതിനിധികളെ ഉൾപ്പെടുത്തുക, ഭാഷാധ്യാപകരെ പ്രധാനാധ്യാപക പ്രമോഷന് പരിഗണിക്കുക, പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവരെ ഭാഷാധ്യാപകരായി തന്നെ നിലനിർത്തുക. സ്‌കൂൾ കലോത്സവങ്ങളോടൊപ്പം നടത്തുന്ന അറബിക്, സംസ്കൃത സാഹിത്യോത്സവങ്ങളിൽ കുട്ടികളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട പുതിയ നിബന്ധന വയ്ക്കാനുള്ള തീരുമാനം പിൻവലിക്കുക, അഞ്ച് വർഷം പൂർത്തിയാക്കിയ പാർട്ട് ടൈം ഭാഷാധ്യാപകരെ ഫുൾടൈം തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുക, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ തടഞ്ഞുവെക്കപ്പെട്ട നിയമനങ്ങൾക്ക് അംഗീകാരം നൽകുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ചു മുഴുവൻ ആശുപത്രികളിലും ചികിത്സ ലഭ്യാമാക്കുക  തുടങ്ങിയ ആവശ്യങ്ങളാണ് അവകാശ പത്രികയിലെ ഉള്ളടക്കം. 


കെ.എ.ടി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് അവകാശ പത്രിക സമർപ്പിച്ചത്. സംസ്ഥാന സെക്രട്ടറി കെ.കെ റംലത്ത്, ജില്ലാ ജനറൽ സെക്രട്ടറി കെ.പി ഷറഫുദ്ദീൻ, ജില്ലാ പ്രസിഡന്റ് എം.എം മുഹമ്മദ് ബഷീർ, ട്രഷറർ എസ്.എച്ച് ശിഹാബ്, ഓർഗനൈസിംഗ് സെക്രട്ടറി എം ശിഹാബുദ്ദീൻ, ഉമ്മർ സി.എം, റിയാസ്  ശാദുലിപള്ളി, സുലൈമാൻ  സി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments