"വിദ്യാഭ്യാസം തിരിച്ചറിവിന്" എന്ന പ്രമേയവുമായി കെ.എ.ടി.എഫ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്ത്താർ സംഗമം മുസ്ലിം ലീഗ് ധർമ്മടം മണ്ഡലം ജനറൽ സെക്രട്ടറി ഷക്കീർ മൗവഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി ബഷീർ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ സനീഷ് കെ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എം എം ബഷീർ അധ്യക്ഷനായി. ചക്കരക്കൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് ജംഷീർ അസ്ഹരി ഇഫ്താർ സന്ദേശം നൽകി. വിവിധ സംഘടനാ പ്രതിനിധികളായ മഹേഷ് ചെറിയാണ്ടി, ഹബീബ് മാസ്റ്റർ, CVK റിയാസ് മാസ്റ്റർ, ഇസ്‌മായിൽ മാസ്റ്റർ, ലിജിൻ പി, ഇസ്സുദ്ദീൻ നിസാമി, ശാക്കിർ സഖാഫി, ഫൈസൽ ചക്കരക്കൽ, ഇ അബ്ദുൽ സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.എ.ടി.എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ പി ഷറഫുദ്ദീൻ സ്വാഗതവും ട്രഷറർ ശിഹാബ് എസ് എച്ച് നന്ദിയും പറഞ്ഞു.
0 Comments