മയ്യിൽ : "കരുണയുടെ കരം നീട്ടാം... കദനമകറ്റാം ..." കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) സംസ്ഥാന കമ്മിറ്റിയുടെ കാരുണ്യ ഫണ്ട് ശേഖരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മയ്യിലിൽ വെച്ച് കെ.എ.ടി.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.പി ശറഫുദ്ദീൻ കാരുണ്യ ഫണ്ട് ജില്ലാ കൺവീനർ ഹബീബ് തങ്ങൾക്ക് നൽകി നിർവഹിച്ചു. സംസ്ഥാന കൗൺസിലർ സഹീർ പി.വി, ജില്ലാ വൈസ് പ്രസിഡൻ്റ് ഹംസ മയ്യിൽ, ജില്ലാ സെക്രട്ടറിമാരായ ഷുക്കൂർ കണ്ടക്കൈ, ഉമ്മർ സി.എം, വനിതാ വിങ്ങ് ജില്ലാ ചെയർപേഴ്സൺ ഷമീറ എം.കെ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല സെക്രട്ടറി അനീസ് പാമ്പുരുത്തി, തളിപ്പറമ്പ് സൗത്ത് ഉപജില്ല പ്രസിഡണ്ട് അബ്ദുൽ നാസർ കെ.പി എന്നിവർ സംബന്ധിച്ചു.
0 Comments