സംസ്ഥാന തല അലിഫ് കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ കണ്ണൂർ ജില്ല വിധ വിദ്യാലയങ്ങൾ മികച്ച നേട്ടം കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുഴാതി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗം രണ്ടാം സ്ഥാനം, എൽ.പി വിഭാഗം മൂന്നാം സ്ഥാനം എന്നിവ കണ്ണൂർ നോർത്ത് ഉപജില്ലയിലെ വാരം യു.പി സ്‌കൂൾ കരസ്ഥമാക്കി. സംസ്ഥാന സമ്മേളന വേദിയിൽ വച്ച് പുഴാതി ഹയർസെക്കൻഡറി സ്‌കൂളിന് വേണ്ടി ഫൈസൽ ചക്കരക്കല്ലും ,വാരം യു.പി സ്‌കൂളിന് വേണ്ടി ഹിറാഷ് മാസ്റ്ററും പുരസ്‌കാരം ഏറ്റുവാങ്ങി.
0 Comments