കണ്ണൂർ : അവകാശ നിഷേധങ്ങൾക്കെതിരെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ ഡി.ഡി.ഇ ഓഫിസ് ധർണ സംഘടിപ്പിച്ചു. കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ നിന്ന് ഡി.ഡി.ഇ ഓഫിസിലേക്ക് പ്രകടനവും നടത്തി.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകൾ ഉടൻ നികത്തുക, ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ തടഞ്ഞ് വെച്ച നിയമനാംഗീകാരങ്ങൾ ഉടൻ നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഭാഷാധ്യാപകർക്ക് എച്ച്.എം പ്രമോഷൻ നൽകുക, സർവിസിലുള്ള എല്ലാ അധ്യാപകർക്കും പ്രൊട്ടക്ഷൻ നൽകുക, ഭാഷാധ്യാപക ഡി.എൽ.എഡ് സെന്ററുകൾ എല്ലാ ജില്ലകളിലും അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.
കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എം എം ബഷീർ മാസ്റ്റർ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി അബ്ദുൽസലാം, സംസ്ഥാന സെക്രട്ടറി യഹിയ ഖാൻ, സംസ്ഥാന വനിത വിംഗ് കൺവീനർ സൈനബ ബി, നജ്മുദ്ധീൻ കെ.പി, എം.എം അജ്മൽ, ശിഹാബുദ്ധീൻ എം, അബൂബക്കർ റഷീദ്, സഹീർ പി.വി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി ഷറഫുദ്ദീൻ സ്വാഗത്വവും ട്രഷറർ എസ് എച്ച് ശിഹാബ് നന്ദിയും പറഞ്ഞു.
പ്രകടനത്തിന് ഷുക്കൂർ കണ്ടക്കൈ, ഉമ്മർ സി.എം, റിയാസ് ശാദുലിപ്പള്ളി, ഫൈസൽ സി.എം, മുഹമ്മദ് മംഗലശ്ശേരി, അനീസ് പാമ്പുരുത്തി, അബൂബക്കർ ഊർപ്പള്ളി, ഷമീറ എം.കെ, കുഞ്ഞബ്ദുള്ള വി.പി, കെ.കെ അബ്ദുൽ അസീസ്, കെ അബ്ദുൽ ഹമീദ്, ഹംസ മയ്യിൽ, എൻ സൂപ്പി, സിറാജുദ്ധീൻ കെ, സുലൈമാൻ സി, ജസ്‌ലീന എൻ.സി, നജീറ എം.പി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments