
കമ്പിൽ : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് വിങ്ങ് സംസ്ഥാനതലത്തിൽ നടത്തുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് കണ്ണൂർ റവന്യൂ ജില്ലാതല മത്സരം ജൂലൈ 20 (ഞായർ) രാവിലെ 10 മണിക്ക് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നും എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ 15 വീതം വിദ്യാർത്ഥികളും എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയ 30 വിദ്യാർത്ഥികളുമാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾ 27 ന് പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് എം.എം ബഷീർ അധ്യക്ഷനാകും. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ പൊതു വിദ്യാലയത്തിൽ നിന്നും ഇല്ലാതാക്കുന്ന കരിനിയമത്തിനെതിരെ 1980 ൽ നടന്ന ഐതിഹാസികമായ ഭാഷാ സമര അനുസ്മരണം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൌൺസിലർ എൻ.പി റഷീദ് മാസ്റ്റർ നിർവ്വഹിക്കും. കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ എ.പി ബഷീർ, വൈസ് പ്രസിഡന്റ് നൂറുൽ അമീൻ കെ, മുഖ്യാതിഥിയാകും. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്യും. മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉപഹാര സമർപ്പണം നിർവ്വഹിക്കും. അലിഫ് ജില്ലാ കൺവീനർ സഹീർ പി.വി അലിഫ് ടാലന്റിനെ കുറിച്ച് വിശദീകരിക്കും.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ എൽ, കെ.എ.ടി.എഫ് വനിത വിംഗ് സംസ്ഥാന ചെയർമാൻ സൈനബ കെ, സീനയർ വൈസ് പ്രസിഡന്റ് നജ്മുദ്ധീൻ കെ.പി, ഓർഗനൈസിംഗ് സെക്രട്ടറി എം ഷിഹാബുദ്ധീൻ, ഹെഡ് ക്വാട്ടേഴ്സ് സെക്രട്ടറി അബൂബക്കർ റഷീദ്, അലിഫ് കൺവീനർ ഷുക്കൂർ കണ്ടക്കൈ, ഐ.ടി വിംഗ് കൺവീർ മുഹമ്മദ് മംഗലശ്ശേലി, വിദ്യാഭ്യാസ ജില്ല സെക്രട്ടറി അനീസ് പാമ്പുരുത്തി, ഉപജില്ല പ്രസിഡന്റ് അബ്ദുൽ നാസർ കെ.പി എന്നിവർ സംബന്ധിക്കും. കെ.എ.ടി.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ കെ.പി സ്വാഗതവും ട്രഷറർ ശിഹാബ് എസ്.എച്ച് നന്ദിയും പറയും.
0 Comments