പാനൂർ : വിദ്യാഭ്യാസം സംസ്കരണത്തിന്' എന്ന പ്രമേയം ഉയർത്തി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനതിന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ തുടക്കം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദു റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ KATF പ്രസിഡൻ്റ് എം.എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. അലിഫ് കയ്യെഴുത്ത് മാഗസിൻ വിജയികളായ വിദ്യാലയങ്ങൾക്കുള്ള ഉപഹാരംസമർപ്പണം പാനൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം ഹാജി നിർവഹിച്ചു. സംസ്ഥാന തല ഫുട്ബാൾ മൽസരത്തിൽ യോഗ്യത നേടിയ ടീമിനെ പാനൂർ നഗരസഭ മുൻ ചെയർമാൻ വി. നാസർ മാസ്റ്റർ ആദരിച്ചു. കെ.എ ടി.എഫ് സംസ്ഥാന സെക്രട്ടറി മൻസൂർ മാടമ്പാട്ട് പ്രമേയ പ്രഭാഷണം നടത്തി. ചെന്നൈയിൽ നടന്ന KATF അബിക് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച എം.എം മുഹമ്മദ് ബഷീർ മാസ്റ്റർക്കുള്ള ഉപഹാരം കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി അബ്ദുൽ സലാം വിതരണം ചെയ്തു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.പി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് കെ.പി അധ്യക്ഷനായി.
തലശ്ശേരി, തളിപറമ്പ്, കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ അബ്ദുൽ മജീദ്, അനീസ് പാമ്പുരുത്തി, സുലൈമാൻ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ വിംഗ് പ്രവർത്തങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് മുഹമ്മദ് മംഗലശ്ശേരി (അലിഫ് വിംഗ്), ശിഹാബുദ്ദീൻ എം (കലാ കായിക വിംഗ്), സക്കീന (വനിത വിംഗ്), ഷുക്കൂർ കണ്ടക്കൈ (ഹയർ സെക്കണ്ടറി വിംഗ്) എന്നിവർ അവതരിപ്പിച്ചു.
ജില്ലാ ഓർഗനൈസിങ് സെക്രട്ടറി പി വി സഹീർ ചർച്ച ക്രോഡീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി.എം ഫൈസൽ സ്വാഗതവും, ജില്ലാ സെക്രട്ടറി കെ അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
0 Comments