കെ.എ.ടി.എഫ് ജില്ലാ സമ്മേളനം പാനൂരിൽ
പാനൂർ : 'വിദ്യാഭ്യാസം സംസ്കരണത്തിന്' എന്ന പ്രമേയം ഉയർത്തി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 2025 ഫെബ്രുവരി 1 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് കെ.എ.ടിഎഫ് ജില്ലാ പ്രസിഡണ്ട് എം.എം മുഹമ്മദ് ബഷീർ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി വിശിഷ്ടാതിഥിയായി സംബന്ധിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുള്ള ഉപഹാര സമർപ്പണം നിർവഹിക്കും.
കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് എം.എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. അലിഫ് കയ്യെഴുത്ത് മാഗസിൻ വിജയികളായ വിദ്യാലയങ്ങൾക്കുള്ള ഉപഹാരംസമർപ്പണം പാനൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം ഹാജി നിർവഹിക്കും. സംസ്ഥാന തല ഫുട്ബാൾ മൽസരത്തിൽ യോഗ്യത നേടിയ ടീമിനെ പാനൂർ നഗരസഭ മുൻ ചെയർമാൻ വി. നാസർ മാസ്റ്റർ ആദരിക്കും. ജില്ലാതല ബാഡ്മിൻ്റൺ മൽസരത്തിലെ വിജയികളെ മുസ്ലിംലീഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി.പി മുസ്തഫ ആദരിക്കും.
ചെന്നൈയിൽ നടന്ന KATF അബിക് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച എം.എം മുഹമ്മദ് ബഷീർ മാസ്റ്റർക്കുള്ള ഉപഹാരം കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി അബ്ദുൽ സലാം വിതരണം ചെയ്യും.
കെ.എ.ടി.എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി ഷറഫുദ്ധീൻ, പി.കെ ഇബ്രാഹിം ഹാജി, പി.കെ ഷാഹുൽ ഹമീദ്, സി.കെ നജാഫ്, ഫൈസൽ വാണിയേൽ, അനസ് കൂട്ടക്കട്ടിൽ, ആവോലം ബഷീർ, എസ് എച്ച് ശിഹാബ് എന്നിവർ സംബന്ധിക്കും.
സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, ധൈഷണിക സമ്മേളനം, വനിതാ സമ്മേളനം, ഗാനവിരുന്ന്, യാത്രയയപ്പ്, അധ്യാപക ശക്തി പ്രകടനം, കൗൺസിൽ മീറ്റ് എന്നിവ നടക്കും.
പ്രതിനിധി സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി ബഷീർ ഉദ്ഘാടനം ചെയ്യും. ധൈഷണിക സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ കെ പി ഹാഷിം ഉദ്ഘാടനം ചെയ്യും. കെ.എ ടി.എഫ് സംസ്ഥാന സെക്രട്ടറി മൻസൂർ മാടമ്പാട്ട് പ്രമേയ പ്രഭാഷണം നടത്തും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി വിശിഷ്ടാതിഥിയായിരിക്കും. ഗാന വിരുന്നിന് നൗഫൽ മയ്യിൽ നേതൃത്വം നൽകും. യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം എ ലത്തീഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് എംപി അബ്ദുൽസലാം വിശിഷ്ടാതിഥിയായിരിക്കും. വനിതാ സമ്മേളനം പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ റുക്സാന ഇഖ്ബാൽ ഉദ്ഘാടനം ചെയ്യും. സംസ്കൃതം സർവകലാശാല വൈസ് ചാൻസിലർ ഗീതാ ദേവി മുഖ്യപ്രഭാഷണം നടത്തും.
0 Comments